ശ്രീനിവാസന്റെ അസുഖത്തെ പറ്റി മകൻ വിനീതിന് പറയാനുള്ളത് | Oneindia Malayalam

2018-01-24 7,011

ചൊവ്വാഴ്ച അർദ്ധരാത്രിയോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ ശ്രീനിവാസന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് മകൻ വിനീത് ശ്രീനിവാസൻ. മലയാളത്തിന്റെ പ്രിയതാരം ആശുപത്രിയിലാണെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് വിനീത് ശ്രീനിവാസൻ സംഭവത്തിൽ വിശദീകരണം നൽകിയത്.തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വിനീത് ശ്രീനിവാസൻ അച്ഛന്റെ ആരോഗ്യ നിലയെക്കുറിച്ച് വിശദീകരിച്ചത്. ബ്ലഡ് ഷുഗർ ലെവലിൽ ഉണ്ടായ മാറ്റത്തെ തുടർന്നാണ് ശ്രീനിവാസനെ ആശുപത്രിയിൽ കൊണ്ടുവന്നതെന്നും, ബുധനാഴ്ച ഒരു ദിവസം അദ്ദേഹം ആശുപത്രിയിൽ കഴിയുമെന്നും വിനിതീ ശ്രീനിവാസൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.ശ്രീനിവാസന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിന് താഴെ അദ്ദേഹം എത്രയും പെട്ടെന്ന് സുഖംപ്രാപിക്കട്ടെയെന്നായിരുന്നു മിക്കവരും കമന്റ് ചെയ്തിരുന്നത്. എന്നാൽ അതിനിടെ ശ്രീനിവാസൻ മുൻപ് പറഞ്ഞ ചില പ്രസ്താവനകളെക്കുറിച്ചും കമന്റുകൾ പ്രത്യക്ഷപ്പെട്ടു.ശ്രീനിവാസന്റെ പാത പിന്തുടർന്നാണ് അദ്ദേഹത്തിന്റെ മക്കളായ വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും സിനിമാരംഗത്തേക്കെത്തിയത്. ഗായകനായെത്തിയ വിനീത് ശ്രീനിവാസൻ പിന്നീട് അഭിനേതാവായും തിരക്കഥാകൃത്തായും സംവിധായകനായും കഴിവ് തെളിയിച്ചു.